ന്യുഡല്‍ഹി: കഴിഞ്ഞ സെപ്റ്റംബറില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിച്ചു. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പാകിസ്താന്‍ മോചിപ്പിച്ചത്. സൈനികനെ ഉച്ചയ്ക്ക് രണ്ടരയോടെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചന്ദു ബാബുലാല്‍ ചൗഹാന്‍ അതിര്‍ത്തി കടന്നത്.ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്.മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഉറി ഭീകരാക്രമണത്തിനു പിന്നാലെ, പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് സൈനികന്‍ പാക്കിസ്ഥാന്റെ പിടിയിലായെന്നു വ്യക്തമായത്. പിടിയിലായ ജവാന്‍ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നുതന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 25ന് നവാസ് ഷെരീഫിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു.