വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ‘എബി’യുടെ ട്രെയിലര്‍ എത്തി. പരസ്യരംഗത്ത് ശ്രദ്ധേയനായ ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. സിനിമയില്‍ വേറിട്ട ഗെറ്റപ്പിലാണ് വിനീത് എത്തുക. വിനീതിന്റെ അഭിനയപ്രകടനമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല, പറക്കണം എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ഒരാളുടെമാത്രം കഥയല്ല, സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. മരിയാപുരം ഗ്രാമവാസിയായ എബിയുടെ പറക്കാനുള്ള സ്വപ്നവും തടസ്സങ്ങള്‍ ചവിട്ടുപടിയാക്കി നേടുന്ന വിജയവുമാണ് കഥയുടെ സാരം.സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അനില്‍ ജോണ്‍സണ്‍, ബിജിപാല്‍, ജെസണ്‍ ജെ നായര്‍ എന്നിവരാണ് സംഗീതം. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവായ സുവിന്‍ കെ വര്‍ക്കിയാണ് എബിയുടെ നിര്‍മാണം.