പാമ്പുകളെ മിക്കവര്‍ക്കും വളരെ പേടിയാണ്. എന്നാല്‍ പാമ്പുകളെ സ്‌നേഹിക്കുന്ന വാവ സുരേഷുമാരും നമ്മുക്ക് ഇടയില്‍ ഉണ്ട്. പക്ഷെ ഇവിടെ കഥ വിത്യസ്തമാണ്.
ടെക്‌സാസിന്റെ തലസ്ഥാനമായ ഓസ്റ്റിലാണ് കഥ നടക്കുന്നത്. രണ്ട് വയസ്സുമാത്രം പ്രായമുള്ള അലീഷ മോളാണ് കഥയിലെ താരം. ഒരു ഭീമന്‍ പെരുമ്പാമ്പാണ് അലീഷയുടെ കളിത്തോഴന്‍. പാമ്പ് അലീഷ മോളെ ചുറ്റിവലിഞ്ഞിരിക്കുകയാണ്. പക്ഷെ നമ്മുടെ ലിറ്റില്‍ ഏയ്ഞ്ചലിന് പാമ്പിനെ ഒട്ടും ഭയമില്ലതാനും. അലീഷ പേടിച്ച ഓടുന്നില്ല. പാമ്പിനോട് തിരിച്ചും കുസൃതികള്‍ ഒപ്പിക്കുകയാണ് ആ സുന്ദരി. 15 അടി നീളമുളള പെരുമ്പായുമായിട്ടാണ് കൂട്ട.് അനിയന്‍ കാമറൂണിന് ഏറെ പ്രിയ്യങ്കരമാണ് പാമ്പുകള്‍.
അനിയനോടൊപ്പം കുസൃതി കാണിക്കുന്നതിനേക്കാളും അലീഷക്കിഷ്ടം പെരുമ്പിനെ കളിപ്പിക്കാനാണ്. അലിഷയുടെ 10 മാസം മാത്രം പ്രായമുള്ള സഹോദരന്‍ കാമറൂണും ഇപ്പോഴേ പാമ്പുകളുമായി ചങ്ങാത്തത്തിലാണ്. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അവന്‍ തന്റെ ഉറ്റത്തോഴന്‍മാരുടെ മുറിയിലേക്കു പോയി പുഞ്ചിരിച്ചുക്കൊണ്ടുള്ള കുശലാന്വേഷണം നടത്തും. അവന്റെ പ്രിയ്യപ്പെട്ട പാമ്പുകളോട് ശുഭരാത്രി പറയാനും മറക്കാറില്ല.
അലീഷയുടെ മാതാപിതാക്കള്‍ ആചാരത്തിന്റെ ഭാഗമായാണ് പെരുമ്പാമ്പിനെ കുടുംബത്തിന്റെ ഭാഗമാക്കിയത്. ബാന്‍ഡ്‌ഫോര്‍ഡ്, യോര്‍ക്കി എന്നി ദമ്പതികള്‍ക്ക് 19 വലിയ പെരുമ്പാമ്പുകളുണ്ട്. ഭീമന്‍ പാറകളെക്കാളും വലിപ്പമുള്ള 13 പാമ്പുകള്‍.
പാമ്പുകള്‍ക്ക് എപ്പോഴും നല്ല പരിചരണം വേണം. എല്ലാ ജീവികളും കടിക്കും. കുട്ടികള്‍ ചുറ്റിലുമുണ്ടാവുമ്പോള്‍ പാമ്പിന്റെ ഉടമകള്‍ എപ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തണം. പാമ്പുകളുടെ അടുത്തേക്ക് കുട്ടികള്‍ പോകുമ്പോള്‍ ഉപദേശിക്കണം. അല്ലെങ്കില്‍ ചെറിയ കുട്ടികളെ ഇത്തരം പാമ്പുകളുടെ ഇരയാവുമെന്നും ഓസ്റ്റില നിവാസികള്‍ ലോക ജനതയോട് ഉപദേശിക്കുന്നു. മിക്ക വീട്ടിലേയും പാമ്പുകള്‍ എലികളേയും മറ്റ് ചെറിയ ജീവികളേയും തിന്നാറുണ്ട്. എന്നാല്‍ ഇവിടെയുള്ള 14 അടി നീളമുള്ള പെണ്‍ അനക്കൊണ്ട ഗിനിപന്നികളെയോ നല്ല മുയലുകളെയോ മാത്രമാണ് ഇരയാക്കുന്നത്.
ഇത്രയും വലിയ പാമ്പുകളുമായി ഈ ജനങ്ങള്‍ എങ്ങനെയാണ് ചങ്ങാത്തത്തിലാവുന്നതെന്നാണ് ഇതുവരേയും ആര്‍ക്കും മലസ്സിലാവാത്തത്..