പ്രശസ്ത കീബോർഡ് കലാകാരൻ കണ്ണൻ (44) ആലപ്പുഴ കഞ്ഞിക്കുഴിയിലെ സ്വന്തം സ്റ്റുഡിയോ റൂമിൽ മരിച്ച നിലയിൽ. സംഗീത സംവിധായകനായിരുന്ന കലവൂർ ബാലന്റെ മകൻ സൂരജ് എന്ന കണ്ണൻ ഇരുപതു വർഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോർഡ് കലാകാരനായി പ്രവർത്തിക്കുകയായിരുന്നു. സ്റ്റുഡിയോയിൽ രാത്രി ഒപ്പമുണ്ടായിരുന്ന ഡ്രൈവർ വിപിൻ ആണു കണ്ണൻ മരിച്ച വിവരം രാവിലെ പൊലീസിൽ അറിയിച്ചത്. സംഗീത സംവിധായകരായ രവീന്ദ്രൻ, മോഹൻ സിതാര, എം. ജയചന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, എം.കെ. അർജുൻ, ജോൺസൺ തുടങ്ങിയവരോടൊപ്പം ദീർഘകാലം പ്രവർത്തിച്ചു.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ സാധാരണക്കാരുടെ ഇടയിലും പ്രശസ്‌തനായ വ്യക്തിയായിരുന്നു കണ്ണന്‍. സംഭവസ്ഥലത്തെത്തി തെളിവെടുത്ത മാരാരിക്കുളം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും.