ന്യൂഡല്‍ഹി: കള്ളപണത്തിനെതിരെ കര്‍ശന നടപടി എടുക്കുന്നതിന്റെ ഭാഗമായി 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു .ഇതു സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന.ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സര്‍ക്കാറിന് നിരീക്ഷിക്കാന്‍ സാധിക്കും.നേരത്തെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരുന്നു പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നത്. നിശ്ചിത പരിധിക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡലിങ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. 30,000ത്തില്‍ അധികമുള്ള മര്‍ച്ചന്റ് പെയ്‌മെന്റുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കുംപണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടികളെന്നാണ് വിലയിരുത്തല്‍.കള്ളപണത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയത്.മുഴുവന്‍ അക്കൗണ്ടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ആര്‍ബിഐയുടെ നിര്‍ദേശം കര്‍ശനമായതോടെ പാന്‍കാര്‍ഡിനായുള്ള അപേക്ഷകരുടെ എണ്ണവും പതിന്‍മടങ്ങ് വര്‍ധിച്ചു.