വിവാഹശേഷം സാമൂഹികമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ കാവ്യ പരാതി നല്‍കി; ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ പേര് സഹിതം ഐജിക്ക് പരാതി നല്‍കി; ട്രോളുകളും അന്വേഷണ പരിധിയില്‍

ഫേസ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യക്തി ജീവിതത്തെ തകര്‍ക്കുന്ന തരത്തില്‍ തനിക്കെതിരെ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടി കാവ്യ മാധ്യവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അധിക്ഷേപിക്കുന്നെന്നാണ് പരാതി. ഇ- കൊമേഴ്‌സ് സംരംഭമായ ലക്ഷ്യയെയും അധിക്ഷേപിക്കുന്നതായി പരാതിയില്‍ പറയുന്നു.ദിലീപ്-കാവ്യ വിവാഹത്തിനുശേഷം ഫെയ്‌സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ അപകീര്‍ത്തീകരവും അശ്ലീലചുവയുളളതുമായ പോസ്റ്റുകള്‍ക്കും ട്രോളുകള്‍ക്കും എതിരെയാണ് പരാതി. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയെവരെ ട്രോളുകള്‍ വെറുതെവിട്ടില്ല. ലക്ഷ്യയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അശ്ലീലചുവയുള്ള കമന്റുകള്‍ ഇട്ടവര്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ ചില വ്യക്തികള്‍ക്കെതിരേയാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവുമായി പോലും ബന്ധം ഇല്ലാത്ത പോസ്റ്റുകള്‍ക്ക് താഴെ അസഭ്യപരാമര്‍ശങ്ങളുടെ ബഹളമായിരുന്നു.ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരെയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളടക്കം മാനഹാനി ഉണ്ടാക്കിയതായും കാവ്യ എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കാവ്യമാധവനും ദിലീപും വിവാഹിതരായ ശേഷം പലതരം അധിക്ഷേപം പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്കു വരെ ഇത്തരം പരാമര്‍ശങ്ങള്‍ നീണ്ടു. അശ്ലീലചുവയുള്ള പോസ്റ്റുകളായിരുന്നു എല്ലാം. ദിലീപിനെയും കാവ്യയെയും അപമാനിച്ച് കെപിസിസി വക്താവ് പന്തളം സുധാകരന്‍ രംഗത്ത വന്നിരുന്നു.’ ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍. ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ? എന്നായിരുന്നു സുധാകരന്റെ പോസ്റ്റ്. പ്രതിഷേധം ശക്തമായതോടെ സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.