സ്പീഡില്‍ ബൈക്കില്‍ പിന്തുടര്‍ന്നുള്ള ആരാധന വേണ്ട; മലയാളി ആരാധകരെ സ്‌നേഹത്തോടെ ശാസിച്ച് സൂര്യ; വീഡിയോ കാണാം

സിനിമാ താരങ്ങളെ ഒരു നോക്ക് കാണാനും അടുത്ത് നിന്ന് ഫോട്ടോ എടുക്കാനും ആരാധകര്‍ എന്തുവേണമെങ്കിലും ചെയ്യും.താരങ്ങളോടുള്ള അമിത ആരാധന ചിലപ്പോള്‍ അപകടത്തിനും ജീവഹാനിയുണ്ടാക്കുന്ന സാഹചര്യത്തിലേക്കും വഴിയൊരുക്കാറുണ്ട്. സിങ്കം 3യുടെ പ്രചരണത്തിനായി സൂപ്പര്‍താരം സൂര്യ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.തൃശ്ശൂര്‍ കുരിയച്ചിറ ലീ ഗ്രാന്‍ഡ് ഓഡിറ്റോറയത്തില്‍ ആരാധകര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം സൂര്യയും സംവിധായകന്‍ ഹരിയും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ഒരു സംഘം യുവാക്കള്‍ ബൈക്കില്‍ പിന്നാലെത്തിയത്. അതിവേഗത്തില്‍ പോകുന്ന സൂര്യയുടെ വാഹനത്തിന് തൊട്ടുപുറകെ ക്യാമറയുമായായിരുന്നു ചെറുപ്പക്കാര്‍ ചീറിപാഞ്ഞത്. കുറച്ചുദൂരമെത്തിയതോടെ സൂര്യ പെട്ടന്ന് വണ്ടി നിര്‍ത്തി. ഉടന്‍ തന്നെ ആരാധകര്‍ ബൈക്കില്‍ നിന്നെത്തി സൂര്യയെ കാണാന്‍ ഇറങ്ങി.എന്നാല്‍ സൂര്യ അല്‍പം ദേഷ്യത്തിലായിരുന്നു. നിങ്ങളെ എല്ലാവരെയും ഇഷ്ടമാണെന്നും എന്നാല്‍ ഇതുപോലെ സ്പീഡില്‍ ബൈക്കില്‍ പിന്തുടര്‍ന്നുള്ള ആരാധന ഒട്ടും ഇഷ്ടമല്ലെന്നും സൂര്യ അവരോട് പറഞ്ഞു. എവിടെവച്ച് വേണമെങ്കിലും തന്നെ കാണാമെന്നും അതിന് യാതൊരു തടസവുമില്ലെന്നും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും സ്‌നേഹത്തോടെ സൂര്യ പറഞ്ഞു..ജനുവരി 26നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

തന്നെ ഒരു നോക്ക് കാണാൻ വേണ്ടി ബൈക്കിൽ പിന്തുടർന്ന ആരാധകരെ സ്നേഹത്തോടെ ശാസിക്കുന്ന സൂര്യാ….??Respect.. ❤ #ManofSimplicity Suriya ?

Posted by Cine Media Promotions on Tuesday, 17 January 2017

© 2024 Live Kerala News. All Rights Reserved.