നൈജീരിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ സൈനികാക്രമണം ;100 ലധികം പേര്‍ കൊല്ലപ്പെട്ടു;50 പേര്‍ക്ക് പരുക്ക്; ബോക്കോഹറം തീവ്രവാദികളുടെ ക്യാമ്പെന്ന് തെറ്റിധരിച്ചാണ് ബോംബ് വര്‍ഷിച്ചതെന്ന് ന്യായീകരണം

മൈഡുഗുരി (നൈജീരിയ): നൈജീരിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 100 ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. ബോക്കോഹറം തീവ്രവാദികളുടെ ക്യാമ്പെന്ന് തെറ്റിധരിച്ചാണ് ബോംബ് വര്‍ഷിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു.നൈജീരിയയുടെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണിത്. നൈജീരിയന്‍ റെഡ്‌ക്രോസിന്റെ ആറ് പ്രവര്‍ത്തകര്‍ മരിക്കുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന അറിയിച്ചു. 25,000ഓളം വരുന്ന അഭയാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വന്ന സംഘത്തില്‍ പെട്ട റെഡ്‌ക്രോസ് പ്രവര്‍ത്തകരാണ് മരിച്ചത്.റാന്‍ നഗരത്തില്‍ 25,000 അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

© 2024 Live Kerala News. All Rights Reserved.