കിര്‍ഗിസ്ഥാനില്‍ കാര്‍ഗോ വിമാനം ജനവാസപ്രദേശത്ത് തകര്‍ന്നു വീണു; 32 മരണം;നിരവധി കെട്ടിടങ്ങളും വീടകളും തകര്‍ന്നു;അപകടത്തിന് കാരണം കനത്ത മൂടല്‍മഞ്ഞ്

ബിഷ്‌കേക്: കിര്‍ഗിസ്ഥാനില്‍ കാര്‍ഗോ വിമാനം ജനവാസപ്രദേശത്ത് തകര്‍ന്നു വീണ് 32 പേര്‍ മരിച്ചു. ഹോങ്‌കോങ്ങില്‍ നിന്ന് ഇസ്താംബുളിലേക്ക് കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക് വഴി പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.മരിച്ചവരില്‍ ഏറെയും പ്രദേശവാസികളാണ്. ഡച്ചസൂ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. വിമാനത്തിലുണ്ടായിരുന്ന നാലു പൈലറ്റുമാരും മരിച്ചതായി കിര്‍ഗിസ്താന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തുര്‍ക്കി എയര്‍ലൈന്‍സിന്റെ ബോയിങ് 747-400 വിമാനം മനാസ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഇറക്കുന്നതിന് തൊട്ടു മുമ്പ് സമീപപ്രദേശത്തെ വീടുകള്‍ക്ക് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ പ്രദേശിക സമയം 7.30 ഓടെയാണ് വിമാനം അപകടത്തില്‍പെട്ടത്. . പൈലറ്റിന്റെയും 15 ഗ്രാമീണരുടെയും മൃതദേഹം കണ്ടെടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പതിനാല് വര്‍ഷത്തോളം പഴക്കമുള്ള വിമാനം മൈ കാര്‍ഗോ കമ്പനിയാണ് ഉപയോഗിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് മനാസ് വിമാനത്താവളം അടച്ചു.

© 2024 Live Kerala News. All Rights Reserved.