കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് കേന്ദ്രത്തിന്റ വൈ കാറ്റഗറി സുരക്ഷ; സുരക്ഷ നല്‍കുക കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക്; 12 സിആര്‍പിഎഫ് ഭടന്മാര്‍ ഇനി കാവലുണ്ടാകും;രണ്ടാഴ്ച മുമ്പ് ഉത്തരവിറങ്ങി

ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ നല്‍കുക. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആക്രമണ ഭീഷണി ഉയരുന്നു എന്ന കാണിച്ച് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രത്തിന്റെ സുരക്ഷ.വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ഒരാള്‍ക്ക് 12 സുരക്ഷാഭടന്മാരുടെ പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തിടയില്‍ കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ 400ലേറെ ആക്രമണം ഉണ്ടായതായാണ് ബിജെപി കേരള ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്. സിആര്‍പിഎഫ് ഭടന്മാരാണ് കുമ്മനനവും സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയ്ക്കായി എത്തുക.

© 2024 Live Kerala News. All Rights Reserved.