എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കീടനാശിനി കമ്പനികള്‍ അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ഉത്തരവ് ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍

്‌ന്യൂഡല്‍ഹി:എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. മൂന്നു മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം കമ്പനികള്‍ നല്‍കണമെന്നാണ് കോടതി ഉത്തരവ്.ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജി സമര്‍പ്പിക്കവെയാണ് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.