മുന്നിൽ കാണുന്ന ആളുകളെയും സ്ഥലങ്ങളെയും തുടങ്ങി എന്തിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിൾ ഗ്ലാസ്. അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഈ ഗ്ലാസ് ധരിച്ചാൽ മുൻപിലെത്തുന്ന എന്ത് വസ്തുവിനെയും തിരിച്ചറിയാനും വിശദ വിവരങ്ങൾ കാഴ്ചയിൽ തെളിയുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹോളിവുഡ് ചിത്രം ടെർമിനേറ്ററിലെ റോബോട്ടിന്റെ കാഴ്ചയിൽ തെളിയുന്നതിനു സമാനമായിരിക്കും പുതിയ ഗൂഗിൾ ഗ്ലാസിലൂടെയുള്ള ദൃശ്യങ്ങൾ.
വലത് കണ്ണിന് അൽപം മുകളിലായി പ്രൊജക്റ്റ് ചെയ്തു കാട്ടുന്ന വിവരങ്ങൾ കാഴ്ചയെ തടസപ്പെടുത്താതെ തന്നെ തെളിയുന്നതാണ് ഗൂഗിൾ ഗ്ലാസിന്റെ പ്രവർത്തനം. എന്നാൽ ഗൂഗിൾ ഗ്ലാസ്സ് കൂടുതലാളുകൾ ഉപയോഗിക്കുമ്പോൾ മാത്രമേ അതിന്റെ യഥാർഥ സാധ്യതകൾ പ്രായോഗികതലത്തിലേക്ക് എത്തൂമെന്നും കമ്പനി അറിയിച്ചു.
ഗൂഗിൾ ഗ്ലാസിന്റെ ആദ്യപതിപ്പ് അത്രമാത്രം വിജയിച്ചിരുന്നില്ല. തുടർന്നാണ് ഉപയോക്താക്കളെ കൈയിലെടുക്കാൻ പുതുമയാർന്ന സാങ്കേതികവിദ്യയുമായി ഗൂഗിൾ എത്തുന്നത്.