ക്രിസ്തു അത്ഭുതംകാട്ടിയ ദേവാലയം ആക്രമിച്ചു

 

ഗലീലിക്കടലിനു സമീപം തബ്ഗയിലാണ് അഞ്ചപ്പവും രണ്ടു മീനും കൊണ്ട് യേശുക്രിസ്തു അയ്യായിരം പേരെ ഊട്ടിയത്. ഇതിനടുത്തുള്ള ആരാധനാ സമുച്ചയത്തില്‍ കഴിഞ്ഞ മാസമാണ് അക്രമമുണ്ടായത്. തീപിടിത്തമുണ്ടായി ഇവിടെയുള്ള സെമിനാരിയുടെ അകവും മേല്‍ക്കൂരയും തകര്‍ന്നു. ബൈബിളുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ചാരം മാത്രമാണ് അവശേഷിച്ചത്.

എന്നാല്‍ യേശു അത്ഭുതം പ്രവര്‍ത്തിച്ച പാറയുള്‍പ്പെടുന്ന ഭാഗത്തിനു തകരാറുണ്ടായില്ല. കൂടാതെ, ദേവാലായത്തിന്റെ മതിലില്‍ വിഗ്രഹങ്ങളുടെ തലയറുക്കുമെന്ന് ഹീബ്രുവില്‍ എഴുതിവച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 16 ജൂതരെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചിരുന്നു. ബെനെഡിക്റ്റിന്‍ സന്യാസിമാരാണ് ചര്‍ച്ച് ഓഫ് മള്‍ട്ടിപ്ലിക്കേഷന്‍ (അത്ഭുതപ്രവൃത്തി നടന്ന സ്ഥലത്തെ ദേവാലയം) നോക്കിനടത്തുന്നത്.

© 2024 Live Kerala News. All Rights Reserved.