ഗാന്ധിയുടെ ചിത്രം പതിയാത്ത 2000 രൂപ നോട്ട്; വ്യാജമല്ലെന്നും ബാങ്ക് അധികൃതര്‍

ഭോപ്പാല്‍:മഹാത്മാ ഗാന്ധിയുടെ ചിത്രം പതിയാത്ത 2000 രൂപ നോട്ടുകള്‍ ലഭിച്ച ഗ്രാമീണര്‍ ആശങ്കയിലായി.മധ്യപ്രദേശിലെ ഷിയാപൂരിലെ എസ്.ബി. ഐയില്‍ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിയില്ലാതിരുന്നത്.വ്യാജ നോട്ടുകളാണെന്ന ധാരണയില്‍ ബാങ്ക് ശാഖയില്‍ തിരിച്ചുകൊടുത്തപ്പോള്‍ നോട്ടുകള്‍ വ്യാജമല്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.പ്രിന്റിങ് പിശകാണെന്നാണ് എസ്ബിഐ ശിവ്പുരി റോഡ് ശാഖാ അധികൃതരുടെ വിശദീകരണം. ഗാന്ധിജിയുടെ ചിത്രത്തിനുള്ള ഇടം നോട്ടില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അച്ചടിച്ചിട്ടില്ല. പിഴവു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നോട്ടുകള്‍ തിരിച്ചെടുത്തെന്നു ബാങ്ക് മാനേജര്‍ ശ്രാവണ്‍ലാല്‍ മീണ അറിയിച്ചു.എന്നാല്‍ തനിക്ക് ലഭിച്ച പണം അവര്‍ തിരികെ വാങ്ങിയെങ്കിലും പുതിയ നോട്ടുകള്‍ തന്നില്ലെന്നും കര്‍ഷകനായ ലക്ഷമണ്‍ മീനപറഞ്ഞു.
.

© 2024 Live Kerala News. All Rights Reserved.