തനിക്ക് ഒരു കൈകൂടി വേണം; ദിവസവും അഞ്ച് ബീഡിയും വേണം;ജയില്‍ ഡി.ജി.പിക്ക് ഗോവിന്ദച്ചാമിയുടെ നിവേദനം

കണ്ണൂര്‍:സൗമ്യവധക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന ഗോവിന്ദച്ചാമി ജയില്‍ ഡി.ജി.പിക്ക് നിവേദനം നല്‍കി.ഒരു കൈ മാത്രമുളള തനിക്ക് ഒരു ക്രിത്രിമക്കൈ കൂടിവേണം.കൂടാതെ ജയിലില്‍ ബീഡി കിട്ടാതെ വലിയ പ്രയാസം അനുഭവിക്കുകയാണ്.ജയില്‍ കാന്റീനില്‍ നിന്നും ദിവസേന അഞ്ചുബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.ജയിലിലെ ഉപദേശക സമിതി യോഗത്തിനെത്തിയ ഡിജിപി അനില്‍കാന്ത് തടവുകാരെ കാണാന്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്.തീവണ്ടി യാത്രയില്‍ സൗമ്യയെ പുറത്തേയ്ക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് കൊലപ്പെടുത്തിയതിനാണ് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി ഇപ്പോള്‍ ഉള്ളത്.

© 2024 Live Kerala News. All Rights Reserved.