തൊട്ടുരുമ്മിയുള്ള സെല്‍ഫി വേണ്ടെന്ന് യേശുദാസ്

തിരുവനന്തപുരം : തൊട്ടുരുമ്മിയുള്ള സെല്‍ഫിയ്‌ക്കെതിരെ ഗായകന്‍ കെ.കെ യേശുദാസ്. സെല്‍ഫി വന്നതോടെ തൊട്ടുരുമ്മി നിന്ന് ഫോട്ടോയെടുക്കണം.

എണ്‍പതുകള്‍ക്ക് മുന്‍പ് പുറത്ത് എവിടെയെങ്കിലും പോകുമ്പോള്‍ ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു ആ തലമുറയുടെ അടക്കവും ഒതുക്കവും. അക്കാലത്ത് ആരെങ്കിലും അടുത്തെത്തി ‘ഇത് എന്റെ ഭാര്യയാണ്, ഇതെന്റെ മകളാണ്’ എന്നൊക്കെ പരിചയപ്പെടുത്തിയാലും അവര്‍ ഒരു അകലം പാലിക്കുമായിരുന്നു. എന്നാല്‍, ഇന്ന് അങ്ങനെയല്ല.സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും പെണ്ണിനെയും ഞാന്‍ വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ദേഹത്തുരസിയുളള സെല്‍ഫി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തിലാണ് യേശുദാസിന്റെ സെല്‍ഫി വിലക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ യേശുദാസ് നടത്തിയ പരാമര്‍ശം മുന്‍പ് വിവാദമായിരുന്നു.

© 2024 Live Kerala News. All Rights Reserved.