ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് അഞ്ചു തടവുകാര്‍ ജയില്‍ ചാടി;രാജ്യത്ത് ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കൂട്ട ജയില്‍ച്ചാട്ടം

ബുക്‌സര്‍: ബീഹാറിലെ ബുക്‌സാര്‍ സെന്റര്‍ജയിലില്‍ നിന്ന്അഞ്ച് തടവ് പുള്ളികള്‍ ജയില്‍ ചാടി. പ്രജിത് സിങ്, ഗിരാദരി റായ്, സോനു പാണ്‌ഡെ, ഉപേന്ദ്ര സിങ് എന്നീ ജീവപര്യന്തം തടവുകാരും 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സോനു സിങുമാണ് ജയില്‍ ചാടിയതെന്ന് പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര ശര്‍മ്മ അറിയിച്ചു . വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തടവുകാര്‍ ജയില്‍ ചാടിയതെന്ന് ജില്ല മജിസട്രേറ്റ് രാം കൂമാര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഇരുമ്പ് പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്. ഇവയുപയോഗിച്ചാണ് ജയില്‍ ചാടിയതെന്നാണ് സൂചന.ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.സംഭവത്തെ കുറിച്ച് ജില്ല മജിസ്‌ട്രേറ്റ് അന്വേഷിക്കും. സുക്ഷ വീഴ്ച ഉണ്ടായതായും കനത്ത മഞ്ഞ് വീഴ്ച പ്രതികളെ രക്ഷപ്പെടുന്നതിന് സഹായിച്ചുവെന്നും പൊലീസ് എസ്.പി പറഞ്ഞു.രാജ്യത്ത് ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് കൂട്ട ജയില്‍ച്ചാട്ടം റിപ്പോര്‍ട്ടു ചെയ്യുന്നത്. നവംബറില്‍ പഞ്ചാബിലെ നാഭ ജയിലില്‍നിന്ന് ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവുള്‍പ്പെടെ അഞ്ചു പേര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവരെ പൊലീസ് പിടികൂടി. ഒക്ടോബറില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ടു സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയും തുര്‍ന്ന് അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിമി പ്രവര്‍ത്തകരുടെ കൊല വ്യാജഏറ്റുമുട്ടലിലൂടെയായിരുന്നുവെന്നു ആരോപണം ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.