അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ; ട്രംപിന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചു; ട്വിറ്ററിലൂടെ നന്ദി അറിയിച്ച് ഡോണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ അടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ. രാജ്യത്തിന്റെ 45ാമത് പ്രസിഡന്റായി ട്രംപിനെ ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചു.ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ വോട്ടുകള്‍കൂടി ലഭിച്ചതോടെയാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. ആറ് ആഴ്ച മുന്‍പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് വിജയിച്ചിരുന്നു. ട്രംപിന് 304ഉം ഹിലരിക്ക് 227ഉം ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. ഏഴ് ഇലകട്രല്‍ കോളേജ് അംഗങ്ങള്‍ കൂറുമാറി വോട്ട് രേഖപ്പെടുത്തി. വൈറ്റ് ഹൗസില്‍ തന്നെയായിരുന്നു ഇലക്ട്രല്‍ കോളജ് കണ്‍വെന്‍ഷന്‍.
വിജയം ഉറപ്പിക്കാന്‍ തന്നെ പിന്തുണച്ചവര്‍ക്ക് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. നേരത്തെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം അംഗീകരിക്കാതെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 538 ഇലക്ട്രല്‍ സീറ്റുകളില്‍ 306 സീറ്റുകള്‍ നേടിയാണ് ട്രംപ് വിജയിച്ചത്.ജനുവരി 20വരെയാണ് നിലവിലെ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കാലാവധി. വൈകാതെ ട്രംപ് പ്രസിഡന്റ് സ്ഥാനാരോഹണം നടക്കും.

© 2024 Live Kerala News. All Rights Reserved.