ചെന്നൈ ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് സെഞ്ച്വറി;ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം

ചെന്നൈ:ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് സെഞ്ച്വറി.ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ മലയാളിതാരമെന്ന ബഹുമതിയാണ് ഇതിലൂടെ കരുണ്‍ നായര്‍ നേടിയിരിക്കുന്നത്.185 പന്തില്‍ നിന്നാണ് മലയാളിയായ കരുണ്‍ സെഞ്ചുറിയിലെത്തിയത്. എട്ട് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു കരുണിന്റെ ഇന്നിങ്‌സ്. രഞ്ജി മല്‍സരങ്ങളില്‍ കര്‍ണാടകയ്ക്കുവേണ്ടിയാണ് കരുണ്‍ കളിക്കുന്നത്. മൂന്നമത്തെ മത്സരത്തിലാണ് കരുണനായര്‍ സെഞ്ച്വറി നേടുന്നത്. ആര്‍ അശ്വിനാണ് കരുണിനൊപ്പം ഇപ്പോള്‍ ക്രീസിലുള്ളത്. നേരത്തേ 15 റണ്‍സെടുത്ത വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെയായിരുന്നു കരുണ്‍ കളത്തിലെത്തിയത്. പതിയെ തുടങ്ങിയ അദ്ദേഹം ക്ഷമയോടെ നേട്ടത്തിലെത്തി.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 എന്ന നിലയിലാണ് ഇന്ത്യ. ഇംഗഌിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറില്‍ എത്താന്‍ ഏഴ് റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം. അതേസമയം ഒന്നാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ രാഹുലിന് ഇരട്ട ശതകം ഒരു റണ്‍സ് അകലെ വെച്ച് നഷ്ടമായിരുന്നു. 311 പന്തുകളില്‍ 199 റണ്‍സ് എടുത്ത രാഹുല്‍ റഷീദിന്റെ പന്തില്‍ ് പിടി നല്‍കുകയായിരുന്നു. പിന്നാലെ 71 റണ്‍സ് എടുത്ത പാര്‍ത്ഥിവ് പട്ടേലും പുറത്തായി. ഇംഗഌിന്റെ ആദ്യ ഇന്നിംഗ്‌സ് 477 റണ്‍സിനായിരുന്നു അവസാനിച്ചത്.

© 2024 Live Kerala News. All Rights Reserved.