ആക്‌സിസ് ബാങ്കില്‍ വീണ്ടും റെയ്ഡ്;60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി; ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

ന്യൂഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ നോയ്ഡ ശാഖയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ വ്യാജ നിക്ഷേപം കണ്ടെത്തി.20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി. രാജ്യമൊട്ടുക്ക് ബ്രാഞ്ചുകളുള്ള ആക്‌സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.ഒരുമാസത്തിനിടെ രണ്ടാംതവണയാണ് ആക്‌സിസ് ബാങ്കിന്റെതന്നെ മറ്റൊരു ശാഖകൂടി പ്രതിക്കൂട്ടിലാകുന്നത്. നേരത്തെ ആക്‌സിസ് ബാങ്കിന്റെ ഡല്‍ഹി ചാന്ദ്‌നി ചൗക്ക് ബ്രാഞ്ച് ശാഖയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളില്‍ 100 കോടി രൂപയും 15 വ്യാജ അക്കൗണ്ടുകളില്‍ 70 കോടി രൂപയും ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. 450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളില്ലെന്നും വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.അതിനിടെ, കള്ളപ്പണം കണ്ടെത്താന്‍ രാജ്യ വ്യാപകമായി ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.