ബാറില്‍ നിന്ന് ബിയര്‍ പാഴ്‌സല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി;പാഴ്‌സല്‍ വാങ്ങേണ്ടവര്‍ ഔട്ട് ലെറ്റില്‍ പോയി വാങ്ങണമെന്നും കോടതി

ന്യൂഡല്‍ഹി: ബാറില്‍ നിന്ന് ബിയര്‍ പാഴ്‌സല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി. പാഴ്‌സല്‍ വാങ്ങേണ്ടവര്‍ ഔട്ട് ലെറ്റില്‍ പോയി വാങ്ങണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിയര്‍ പാര്‍ലറുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അവിടെ വെച്ച് കുടിക്കണമെന്നതാണ് നിയമമെന്നും കോടതി.ഇതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ബാര്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ബിയര്‍ പാഴ്‌സലായി നല്‍കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. ബിയര്‍ പാഴ്‌സലായി നല്‍കാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. ബിയര്‍ പാഴ്‌സലായി നല്‍കാനുള്ള അനുമതി ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണെന്നായിരുന്നു കോടതി ഉത്തരവ്.ഈ വിധിക്കെതിരെയായിരുന്നു ബിയര്‍പാര്‍ലര്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷമാണ് ബിയര്‍ പാര്‍ലറുകളില്‍ നിന്ന് പാഴ്‌സല്‍ കൊണ്ട് പോകുന്നത് വിലക്കിയത്.ബിയര്‍ പാര്‍ലറുകളില്‍ നിന്നും പാഴ്‌സല്‍ നല്‍കുന്നതിനെതിരെയും കൂടുതല്‍ കൗണ്ടുകറുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയും ഋഷിരാജ് സിങ് പാര്‍ലറുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.