ഡെറാഡൂണ്‍ : പഠിത്തത്തില്‍ ഉഴപ്പിയ 73 വിദ്യാര്‍ഥികളെ ഐഐടി റൂര്‍ക്കിയില്‍ നിന്നു പുറത്താക്കി. ബിടെക് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടരാന്‍ ആവശ്യമായ പൊതു ഗ്രേഡിങ് നിലവാരത്തില്‍ 5 പോയിന്റുകള്‍ നേടിയില്ലെന്ന കാരണം കാട്ടി ഐഐടിയില്‍ നിന്ന് പുറത്താക്കിയത്. ഇതാദ്യമായാണ് ഇന്ത്യയില്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഐഐടികളില്‍ ഒന്നില്‍ നിന്ന് ഇത്രയധികം വിദ്യാര്‍ഥികളെ ഒരുമിച്ച് പുറത്താക്കുന്നത്.
മോശം പഠന നിലവാരമുണ്ടായാല്‍ പുറത്താക്കുന്നതില്‍ എതിര്‍പ്പില്ലെന്ന സത്യാവാങ്മൂലം വിദ്യാര്‍ഥികളുടെ രക്ഷിതാവില്‍ നിന്ന് പ്രവേശനം നേടുന്ന സമയത്ത് തന്നെ ഒപ്പിട്ടു വാങ്ങുന്നതിനാല്‍ ഈ പുറത്താക്കല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് ഐഐടികളുടെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും തിരിച്ചെടുക്കാനാകുമോ എന്നത് പരിശോധിക്കണമെന്ന് അപേക്ഷ നല്‍കിയെങ്കിലും ഐഐടി റൂര്‍ക്കി ഉന്നത സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പത്തുവര്‍ഷത്തിനിടെ ഐഐടി പ്രവേശനപരീക്ഷയില്‍ വരുത്തിയ മാറ്റമാണ് മോശം പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ഈ ഉന്നത പഠന കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കാരണമാകുന്നതെന്നും വിലയിരുത്തലുണ്ട്. വിശദമായി ഉത്തരമെഴുതേണ്ട പഴയ പ്രവേശനപരീക്ഷാ രീതിക്കു പകരം തന്നവയില്‍ ഉത്തരം തിരഞ്ഞെടുത്തെഴുതാവുന്ന ഒബ്ജക്ടീവ് രീതിയാണ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമെന്ന് ഐഐടിഡല്‍ഹിയിലെ ഒരു അധ്യാപകന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഐഐടിയില്‍ ആദ്യ വര്‍ഷത്തെ പഠനഭാരമാണ് പ്രശ്‌നമെന്നും ചില വിദ്യാര്‍ഥികള്‍ പറയുന്നു. പുതിയ പഠനസാഹചര്യങ്ങള്‍ പരിചയപ്പെടുക കൂടി ചെയ്യുന്ന ആദ്യവര്‍ഷത്തിലെ പഠനഭാരം ലഘൂകരിക്കേണ്ടതാണെന്ന അഭിപ്രായവുമുണ്ട്. ഗ്രേഡിങ് സമ്പ്രദായത്തില്‍ 4.5 സ്‌കോര്‍ ചെയ്തിട്ടും പുറത്താക്കപ്പെട്ടതായും ഐഐടിയുടെ കര്‍ശനനടപടി കാരണം ഒരു വര്‍ഷമാണ് തനിക്ക് നഷ്ടമായതെന്നും പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ഥി പറഞ്ഞു. ഹിന്ദിഇംഗ്ലീഷ് ഭാഷാ പശ്ചാത്തലത്തില്‍ നിന്നല്ലാതെ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്ന് ആ വിദ്യാഭ്യാസ രീതിയിലേക്കു മാറുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്നും അതുകൂടി ഐഐടി റൂര്‍ക്കി അധികൃതര്‍ പരിഗണിക്കേണ്ടതായിരുന്നു എന്നും വിലയിരുത്തലു