മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു; ഒരു മരണം;നാലുപേര്‍ക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

മുംബൈ : മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു  വീണ് ഒരു മരണം. നാലുപേര്‍ക്ക് പരിക്ക്. ഗോരെഗാവിനടുത്ത് ആര്‍എ കോളനിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഉച്ചയ്ക്ക് 12.30 തോടെയായിരുന്നു അപകടം. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.പൈലറ്റ് പി.കെ മിശ്രയും ക്യാപ്റ്റൻ ദേവേന്ദ്രനും സിങ്ങും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഹെലികോപ്റ്റർ പൂർണമായി കത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രക്ഷാ പ്രവർത്തനത്തിനായി രണ്ട് അഗ്നിശമന യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.ഹെലികോപ്ടറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നോ അപകട കാരണം എന്താണെന്നോ വ്യക്തമല്ല.1992 ല്‍ നിര്‍മ്മിച്ച റോബിന്‍സണ്‍ ആര്‍ 44 എന്ന  ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. മുംബൈയിലെ ഒരു സ്വകാര്യ ഏവിയേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍.

© 2024 Live Kerala News. All Rights Reserved.