നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തി പാകിസ്ഥാനി വാര്‍ത്താ അവതാരക; വൈറലായ വീഡിയോ കാണാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പാകിസ്താനിലെ പ്രാദേശിക ചാനലിലെ വാര്‍ത്താ അവതാരികയാണ് മോദിക്കെതിരെ സംസാരിച്ചത്. ഡിസംബര്‍ 7നാണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. അവതാരകയുടെ പേരോ, ചാനലിന്റെ പേരോ വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. രണ്ടരലക്ഷം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. മോദിക്കും ഇന്ത്യക്കും നല്‍കുന്ന മുന്നറിയിപ്പാണിതെന്നും, മോദിയും ഇന്ത്യയും തെറ്റു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്ഥാന് നിങ്ങളെ പാഠം പഠിപ്പിക്കാന്‍ അറിയാമെന്നും അവതാരക പറയുന്നു. മോദി സാബ് പല തവണ ഞങ്ങള്‍ പറഞ്ഞു മോദി സാബ് എന്ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്താണ് അവതാരക സംസാരിക്കാന്‍ തുടങ്ങിയത്. പല തവണ ഞങ്ങള്‍ നിങ്ങള്‍ക്ക് മനസിലാക്കി തരാന്‍ ശ്രമിച്ചു, പക്ഷേ അതെല്ലാം നിങ്ങള്‍ നിഷ്ഫലമായി. ഇന്ത്യയുടെ നീക്കങ്ങളെ പാകിസ്താന്‍ ഒരുപാട് തവണ ക്ഷമിച്ചെന്നും പാകിസ്താന്‍ മാപ്പ് നല്‍കുന്നത് അവസാനിപ്പിച്ചാല്‍ അതോടെ എല്ലാം തീരുമെന്നും യുവതി പറയുന്നു.ഇന്ത്യയുടെ ഹെലിക്കോപ്റ്ററുകളും പട്ടാളക്കാരും പാകിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ഒരുങ്ങന്നതായി കേട്ടു. അതുപോലെ പാകിസ്ഥാനും ചെയ്താല്‍ പിന്നെ ഈ ലോകത്ത് ആര്‍ക്കും ഇന്ത്യയെ രക്ഷിക്കാനാവില്ലെന്നും അവതാരക മുന്നറിയിപ്പ് നല്‍കുന്നു.

© 2024 Live Kerala News. All Rights Reserved.