സിബി മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും സംഭത്തെ ഗൗരവമായി കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം: ജില്ലയില്‍ എല്‍ഡിഎഫ് തിങ്കളാഴ്ച ഹര്‍ത്താല്‍. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം.കോട്ടയം മരങ്ങാട്ടുപള്ളിയിലാണ് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ദലിത് യുവാവ് മരിച്ചത്. മരങ്ങാട്ടുപള്ളി സ്വദേശി സിബി ആണ് മരിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
കുറവിലങ്ങാട്: പൊലീസ് കസ്റ്റഡിയില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ സിബി (40)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സിബി മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല. അല്‍പസമയം മുന്‍പാണ് മരണം സ്ഥിരീകരിച്ചത്.
സംഭവത്തെപ്പറ്റി ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ മരങ്ങാട്ടുപള്ളി എസ്‌ഐ കെ.എ. ജോര്‍ജു!കുട്ടിയെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിബിയെ സ്റ്റേഷനില്‍ കൊണ്ടുവന്നശേഷം നിയമാനുസരണം നടത്തേണ്ട വൈദ്യപരിശോധന നടത്തിയില്ലെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഗവ. ആശുപത്രിക്കു സമീപത്തുണ്ടായ അടിപിടിയിലാണു സിബിക്കു പരുക്കേറ്റതെന്നും കൈയില്‍ മദ്യക്കുപ്പിയുമായി ബഹളമുണ്ടാക്കിയതിനാലാണു മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തതെന്നും എം.പി. ദിനേശ് പറഞ്ഞിരുന്നത്.
സിബിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. രാത്രി 10ന് സിബിയുടെ മാതാപിതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയെങ്കിലും വാഹനം ലഭിക്കാത്തതിനാലാണു സിബിയെ ഇവര്‍ക്കൊപ്പം അയയ്ക്കാതിരുന്നതെന്നു പൊലീസ് മേധാവി പറഞ്ഞിരുന്നു. ബന്ധുവായ ജോസ് രാത്രി 12ന് സ്‌റ്റേഷനിലേക്കു വിളിച്ചെന്നും രാവിലെ സിബിയെ കൂട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളാമെന്നു പറഞ്ഞെന്നും അദ്ദേഹം പറയുന്നു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെകട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.