നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി? നാദിര്‍ഷയുടെ പ്രതികരണം ഇങ്ങനെ

‘അമര്‍ അക്ബര്‍’ ‘കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍’ എന്നി ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് സൂചനകള്‍.
സിനിമയെക്കുറിച്ച് സ്ഥിതീകരിക്കാന്‍ പറ്റില്ലെങ്കിലും അങ്ങനെയൊരു സിനിമയെക്കുറിച്ച് ആലോചന ഉണ്ടെന്നാണ് നാദിര്‍ഷ പറയുന്നത്. മമ്മൂക്കയോട് ഈ കാര്യം പറഞ്ഞിട്ടുണ്ട് അദ്ദേഹം മറ്റ് പ്രോജക്ടുകളുടെ തിരക്കിലാണ്. ബെന്നിയുമായും വിശദമായ ചര്‍ച്ച വേണമെന്ന് നാദിര്‍ഷ പറയുന്നു. അതുകൊണ്ടൊക്കെത്തന്നെ പറയാം. ചെയ്യുമെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും നാദിര്‍ഷ.മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം എന്ന ആലോചനയുണ്ടെന്നും പക്ഷേ പ്രാഥമികഘട്ട ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്നും ബെന്നി പി.നായരമ്പലവും പറയുന്നു. ‘കട്ടപ്പനയുടെ തിരക്കൊഴിഞ്ഞ് നാദിര്‍ഷയുമായി ഒന്നിരുന്നാലേ കാര്യങ്ങള്‍ സംസാരിക്കാന്‍ പറ്റൂ.’ ലാല്‍ജോസ് കരിയറില്‍ ആദ്യമായി ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത് ബെന്നിയാണ്. ക്രിസ്മസിനെത്തുന്ന ദി ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ ഉടന്‍ എത്തുന്ന ചിത്രം.  ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തും.

© 2023 Live Kerala News. All Rights Reserved.