ദിലീപും കാവ്യാ മാധവനും വിവാഹിതരായി; ചടങ്ങ് എറണാകുളം കലൂര്‍ വേദാന്ത ഹോട്ടലില്‍;വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പിന്തുണയുണ്ടെന്ന് ദിലീപ്

കൊച്ചി: സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നു.ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം.എറണാകുളം കലൂര്‍ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി എറണാകുളം സ്വകാര്യ ഹോട്ടലില്‍ റിസപ്ഷന്‍ ഉണ്ടാകും. വിവാഹ ശേഷം ഇരുവരും ദുബൈയിലേക്ക് പോകും.
അതേസമയം, കാവ്യയുമായുള്ള വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പിന്തുണയുണ്ടെന്ന് ദിലീപ് പറഞ്ഞു. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് പറഞ്ഞു. വിവാഹം സംബന്ധിച്ച് ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും. പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വെച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. നടി മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്.ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യയുടേതും രണ്ടാം വിവാഹമാണ്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. കാവ്യാമാധവന്‍ നായികയായി അരങ്ങേറിയ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ അനേകം ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചതിനെ തുടര്‍ന്ന് ഇരുവരേയും ചേര്‍ത്ത് അനേകം ഗോസിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. അടൂര്‍ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുമാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രം.

© 2024 Live Kerala News. All Rights Reserved.