നടി പ്രിയാമണിയുടെ വിവാഹം നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ ഇനി അഭിനയം തുടരുമോ എന്ന ചോദ്യം താരത്തിന് നേരിടേണ്ടി വന്നു. കല്ല്യാണം കഴിഞ്ഞാലും അഭിനയിക്കും എന്ന് താരം പറഞ്ഞപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി തന്നെ പ്ര്ിയമണി നല്‍കി.വിവാഹ ശേഷം ഭര്‍ത്താവിനെയും കുടുംബത്തെയും മാത്രം നോക്കുക എന്നത് പഴയ നൂറ്റാണ്ടിലെ നടപടിയാണ്. സദാചാരത്തിന്റെ പേരില്‍ പെണ്ണിന്റെ സ്വപ്നങ്ങള്‍ നശിപ്പിക്കുന്നത് ശരിയല്ല. ഈ ചിന്താഗതിക്ക് മാറ്റം വരണം. ഭാര്യമാര്‍ അഭിനയിച്ചാല്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനം ഇടിഞ്ഞു പോകില്ല. ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്നവര്‍ ഒരു പട്ടിക്കുട്ടിയെ എടുത്തു വളര്‍ത്തട്ടെ.
ജോലിയുള്ള സ്ത്രീകള്‍ വിവാഹ ശേഷം ജോലി ചെയ്യുന്നില്ലേ. നടിമാരും അവരുടെ പ്രൊഫഷന്‍ തുടരും. വിവാഹ ശേഷമാണ് പല നടിമാരും തിളങ്ങിയത്. കരീന കപൂര്‍, വിദ്യാ ബാലന്‍, ജ്യോതിക, മഞ്ജുവാര്യര്‍, കാവ്യാ മാധവന്‍ തുടങ്ങിയവര്‍ ഉദാഹരണമാണെന്നും പ്രിയാമണി പറയുന്നു.കാമുകന്‍ മുസ്തഫയുമായിട്ടാണ് താരത്തിന്റെ വിവാഹം നിശ്ചയം കഴിഞ്ഞത്.