ഫോട്ടോസ്റ്റാറ്റല്ല; ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ പുറത്തിറങ്ങി; 2000 രൂപയുടെ വ്യാജ നോട്ട് ഗുജറാത്തില്‍

ഗുജറാത്ത്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2000 രൂപയുടെ നോട്ട് രാജ്യത്തെമ്പാടുമുള്ള ബാങ്കുകളില്‍ എത്തിയതിന് പിന്നാലെ്  ഒറിജിനലിനെ വെല്ലുന്നവ്യാജന്‍ പുറത്തിറങ്ങി.പുതിയ 2000 രൂപയുടെ വ്യാജ നോട്ട് ഗുജറാത്തില്‍ നിന്നും കണ്ടെടുത്തു.ഗുജറാത്തിലെ ഒരു പാന്‍ ഷോപ്പ് ഉടമയ്ക്കാണ് വ്യാജ നോട്ട് ലഭിച്ചത്.നേരത്തെ രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഫോട്ടോകോപ്പികള്‍ ഇറങ്ങിയിരുന്നെങ്കിലും ഇതാദ്യമാണ് രാജ്യത്ത് വ്യാജനോട്ട് പിടികൂടുന്നത്. എന്നാല്‍ ഗുജറാത്തിലെ കടയില്‍ ലഭിച്ച 2000 ത്തിന്റെ നോട്ടില്‍ വ്യാജ സെക്യൂരിറ്റി ത്രഡ്ഡും ദേശീയ ചിഹ്നത്തിന് താഴെയായി വാട്ടര്‍മാര്‍ക്കും കൊടുത്തിട്ടുണ്ട്.ഗുജറാത്തിലെ ബംഗ്ലാവ് റോഡില്‍ വാന്‍ഷ് ബറോട്ട് എന്നയാളുടെ ഉടമസ്ഥതയിലാണ് പാന്‍സോഡ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപമാണ് ബാങ്കും പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ നോട്ട് മാറാനായി ക്യൂ നില്‍ക്കുന്നവര്‍ ഇദ്ദേഹത്തിന്റെ കടയില്‍ കയറിയാണ് സ്‌നാക്‌സും കൂള്‍ഡ്രിങ്ക്‌സും കഴിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച ഇത്തരത്തില്‍ വെള്ളം കുടിക്കാനായി എത്തിയ ഒരാള്‍ മജന്ത നിറത്തിലുള്ള ഒരു നോട്ട് നല്‍കിയിരുന്നതായി കടയുടമ. പണം വാങ്ങിവെക്കുമ്പോള്‍ യാതൊരു സംശയവും ഇദ്ദേഹത്തിന് തോന്നിയില്ല. അന്നത്തെ കച്ചവടം കഴിഞ്ഞ കടയടക്കുന്നതിന് മുന്‍പായി കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് നോട്ട് ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചില സംശയം തോന്നിയത്. . അത് വ്യാജ നോട്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ 2000 ത്തിന്റെ പുതിയ നോട്ടിനേക്കാള്‍ ചെറുതും കനംകുറവുമായിരുന്നു ഈ നോട്ടിന്.സംശയം ബലപ്പെടുത്താനായി നോട്ടുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാല്‍ ദര്‍വാസ ബ്രാഞ്ചിലേക്ക് പോയി. അവിടുത്തെ മാനേജരും നോട്ട് വ്യാജമാണെന്ന് ഉറപ്പിച്ചു. പണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് പോയെങ്കിലും സമയം കഴിഞ്ഞതിനാല്‍ അവിടെ അടച്ചുപോയിരുന്നു. വിഷയത്തില്‍ ആര്‍.ബി.ഐയില്‍ പരാതി നല്‍കുമെന്നും ഇദ്ദേഹം അറിയിച്ചു.എന്റെ കടയില്‍ സിസി ടിവി ക്യാമറ ഉണ്ട്. അതിലെ ഫൂട്ടേജ് മുഴുവന്‍ പരിശോധിച്ചു. എന്നാല്‍ 2000 ത്തിന്റെ ഈ നോട്ട് തന്ന ആളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നം ബറോട്ട് പറയുന്നു.2000 ത്തിന്റെ വ്യാജ നോട്ട് ഫോട്ടോ കോപ്പിയല്ലെന്നും അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ കൃത്യമായി പ്രവര്‍ക്കുന്ന ഒരു സംഘമുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ചീഫ് മാനേജര്‍ ബി.ആര്‍ രാമകൃഷ്ണനായിക് പറയുന്നു.കള്ളനോട്ടും കള്ളപ്പണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ച് 2000 രൂപാ നോട്ടുകള്‍ ഇറക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും കള്ളനോട്ട് മേഖലയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവത്തിലൂടെ ലഭിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.