ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയും ഭാര്യാമാതാവും മരിച്ചു; പരിക്കേറ്റ രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

മസ്‌കത്ത്: ഒമാനിലെ ബര്‍കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബം മരിച്ചു. മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീര്‍ (33), , അമീറിന്റെ ഭാര്യാമാതാവ് ജമീല (45)എന്നിവരാണ് മരിച്ചത്.വാഹനപകടത്തില്‍ പരിക്കേറ്റ അമീറിന്റെ മക്കളായ ദില്‍ഹ സാബി (എട്ട്) ഫാത്തിമ ജിഫ്‌ന (രണ്ട്) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ്.വാഹനത്തിലുണ്ടായിരുന്ന അമീറിന്റെ ഭാര്യ, മകള്‍ ഫാത്തിമ സന എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ സീബില്‍നിന്ന് നഖലിലെ ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട കുടുംബം ബര്‍കക്ക് ശേഷം ബര്‍കനഖല്‍ റോഡില്‍ ആറ് മണിയോടെയാണ് അപകടത്തില്‍ പെട്ടത്. ആറംഗ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നഖലിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് അമീര്‍.മൃതദേഹങ്ങള്‍ റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമീര്‍ പത്ത് വര്‍ഷമായി ഒമാനിലുണ്ട്. നേരത്തെ പച്ചക്കറി വിതരണമായിരുന്നു ജോലി. മൂന്ന് മാസം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.

© 2023 Live Kerala News. All Rights Reserved.