ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് വരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ കാര്യം നിഷേധിച്ച് നടി ഗൗതമി. കമല്‍ഹാസനുമായുള്ള ലിവ് ഇന്‍ റിലേഷന്‍ ഗൗതമി അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് മകള്‍ അഭിനയരംഗത്തേക്ക് വരുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.ധനുഷും സൗന്ദര്യ രജനീകാന്തും ചേര്‍ന്നൊരുക്കുന്ന വേലയില്ലാ പട്ടത്താരി 2ല്‍ ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി നായികയാകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അത് വ്യാജമാണെന്ന് ഗൗതമി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഇപ്പോള്‍ അവള്‍ പഠനത്തില്‍ ശ്രദ്ധിക്കുകയാണ്. അഭിനയിക്കാന്‍ ഇപ്പോള്‍ പ്ലാനില്ലെന്നും ഗൗതമി പറഞ്ഞു.ആദ്യ ഭര്‍ത്താവ് സന്ദീപ് ഭാട്ടിയയില്‍ ഉണ്ടായ മകളാണ് സുബ്ബലക്ഷ്മി. 1998ലാണ് ഗൗതമി സന്ദീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് 1999ല്‍ ഇരുവരും വിവാഹമോചിതരായി.