നയന്‍താരയുടെ വിവാഹത്തിന് ചിമ്പു പോകുമോ?ചിമ്പു നല്‍കിയ മറുപടി ഇങ്ങനെ

ചിമ്പുവിന്റെയും നയന്‍താരയുടേയും പ്രണയം കോളിവുഡില്‍ തന്നെ ഏറെ വിവാദമായ പ്രണയങ്ങളില്‍ ഒന്നായിരുന്നു.വല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്.എന്നാല്‍ കുറച്ചു നാള്‍ നീണ്ട ബന്ധത്തിനൊടുവില്‍ പരസ്പരം ആരോപണങ്ങളും വഴക്കുകളുമായി ഇരുവരും വേര്‍പിരിഞ്ഞിരുന്നു.ചിമ്പുവുമായുള്ള പ്രണയ പരാജയത്തിന് ശേഷം പ്രഭു ദേവയുമായി ഒന്നിച്ച നയന്‍താര ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേശുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ ചോദിച്ചത് നയന്‍താര ക്ഷണിച്ചാല്‍ വിഘ്‌നേശുമായുള്ള വിവാഹത്തിന് പോകുമോ എന്നാണ്.ആരാധകന്റെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടി ഇങ്ങനെ.അവര്‍ രണ്ടു പേരും എന്റെ അടുത്ത സുഹൃത്തുക്കളാണ് .അവര്‍ തുറന്നു പറയാതെ ഇരുവരും പ്രണയത്തിലാണെന്ന് പറയാന്‍ എനിക്കാവില്ല. വിവാഹം വിളിച്ചാല്‍ ഉറപ്പായും പങ്കെടുക്കും വിവാഹത്തിന് പോകാതിരുന്ന് സുഹൃത്തുക്കളെ പിണക്കാനാവില്ലെന്നും ചിമ്പു പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.