ചായകുടിക്കാന്‍ പോലും കാശില്ല;ഗായിക ചിന്മയിക്കും ഭര്‍ത്താവിനും 20 രൂപ നല്‍കി എടിഎം കാവല്‍ക്കാരന്‍

ചെന്നൈ: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം കൊണ്ട് കുറെ പേര്‍ക്ക് ദുരിതം വിതച്ച കഥകള്‍ ഉണ്ടായിട്ടുണ്ട്.അതില്‍ രസകരമായ ഒരു അനുഭവമാണ് ഗായിക ചിന്മയിക്കും ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രനുമുണ്ടായിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ചിന്മയി അനുഭവം പറഞ്ഞത്. നോട്ടുകള്‍ അസാധുവാക്കിയ സമയത്ത് അമേരിക്കന്‍ പര്യടനത്തിലായിരുന്ന ഇരുവരും .തിരച്ചെത്തുമ്പോള്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം എന്ന ധാരണയിലാണ് തിരിച്ചെത്തിയത്. എന്നാല്‍ രാവിലെ 10 മണിക്ക് നിറച്ച പണം രണ്ട് മണിക്കൂറുകള്‍ കൊണ്ട് ആളുകള്‍ തീര്‍ത്തുവെന്ന് എടിഎമ്മിന്റെ കാവല്‍ക്കാരന്‍ പറഞ്ഞു.ചായകുടിക്കുന്നതിന് പോലും കാശില്ലല്ലൊ എന്ന് പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ തന്റെ പോക്കറ്റില്‍ നിന്നും 20 രൂപ എടുത്ത് നല്‍കിയത്. നിരവധി പ്രശ്‌നങ്ങള്‍ക്കു നടുവിലും ഇത്തരം നല്ല ആളുകള്‍ ഉണ്ടല്ലൊ എന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.