അംബാനിയും അദാനിയും നോട്ട് നിരോധനം നേരത്തെ അറിഞ്ഞിരുന്നു; ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍

ജെയ്പൂര്‍: 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്ന വിവരം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് രജാവത്. അദാനിക്കും അംബാനിക്കും ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് വേണ്ട മുന്‍കരുതലുകള്‍ അവര്‍ സ്വീകരിച്ചുവെന്നും ബിജെപി എംഎല്‍എ പറയുന്നു.എം.എല്‍.എ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.അദ്ദേഹം ഈ പറഞ്ഞതിന്റെ വീഡിയോ ചര്‍ച്ചയായതോടെ ചില ജേര്‍ണലിസ്റ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് ഓഫ് ദ റെക്കോഡായി പറഞ്ഞതാണെന്നും വീഡിയോയില്‍ കണ്ടതൊന്നും താന്‍ പറഞ്ഞതല്ലെന്നും ഭവാനി സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.പുതിയ നോട്ടിന്റെ നിലവാരത്തെക്കുറിച്ചും അദ്ദേഹം വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.പുതിയ കറന്‍സി മൂന്നാംകിടയാണെന്നും ഇതില്‍ തട്ടിപ്പുണ്ടെന്നും എം.എല്‍.എ ടേപ്പില്‍ പറയുന്നു. ആവശ്യത്തിന് നോട്ടടിക്കാതെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നും നട്ടപാതിരയ്ക്ക് പെട്രോള്‍ വിലകൂട്ടുന്നതും കുറയ്ക്കുന്നതും പോലെയാണ് സര്‍ക്കാരിന്റെ നടപടിയെന്നും എം.എല്‍.എ പറയുന്നു.

© 2024 Live Kerala News. All Rights Reserved.