ആണുങ്ങള്‍ക്കു മുമ്പില്‍ സ്ത്രീകള്‍ പ്രസംഗിക്കുന്ന പതിവില്ല; ഖമറുന്നീസ അന്‍വറിനെ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തില്‍ വെച്ച് മായിന്‍ ഹാജി അപമാനിച്ചു

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാനസമ്മേളന വേദിയില്‍ വനിതാ ലീഗ് നേതാവ് ഖമറുന്നീസ് അന്‍വറിനെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചു.സംസ്ഥാന സമ്മേളന വേദിയില്‍ കെ എം ഷാജി എംഎല്‍എ സംസാരിച്ച ശേഷം പ്രസംഗിക്കാനെഴുന്നേറ്റ വനിതാ നേതാവ് ഖമറുന്നിസ അന്‍വറിനെ ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി തടയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കെ.എം ഷാജി പ്രസംഗം അവസാനിപ്പിക്കാനൊരുങ്ങിയപ്പോഴാണ് ഖമറുന്നിസ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റത്. എന്നാല്‍ ആണുങ്ങള്‍ക്കു മുമ്പില്‍ സ്ത്രീകള്‍ പ്രസംഗിക്കുന്ന പതിവില്ല എന്നു പറഞ്ഞു ഖമറുന്നിസ അന്‍വറിനെ മായിന്‍ഹാജി വിലക്കുന്നതിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ‘ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകള്‍ ആണുങ്ങളോടു പ്രസംഗിക്കുന്നത്. ഇസ്ലാമിലെ പുരോഗമനവാദികളായ മുജാഹിദുകൾ പോലും ഇതൊന്നും അനുവദിക്കാറില്ലെന്നും ഹാജി പറഞ്ഞു.നവംബര്‍ 10,11,12 തിയ്യതികളിലായി കോഴിക്കോടാണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടന്നത്. വേദിയിലെ ഏക വനിതാ സാന്നിധ്യമായിരുന്നു ഖമറുന്നിസ അന്‍വര്‍. വേദിയില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും മറ്റുള്ള നേതാക്കളാരും പ്രതികരിച്ചില്ല. ുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളായിരുന്നു സമ്മേളനം ഉത്ഘാടനം ചെയ്തത് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.

https://www.facebook.com/PeopleTelevision/videos/1017025775089496/

© 2024 Live Kerala News. All Rights Reserved.