ഉത്തര്‍പ്രദേശില്‍ ചാക്കുകെട്ടുകളില്‍ 500,1000 നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചു; സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് നോട്ടുകള്‍ കത്തിച്ചതെന്ന് സംശയം;കത്തിയമര്‍ന്ന നോട്ടുകളുടെ അവശിഷ്ടം കണ്ടെടുത്തു

ബെറേയ്‌ലി: രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വന്ന് ഒരു ദിവസം പിന്നിട്ടതോടെ ഉത്തര്‍പ്രദേശിലെ ബറോയ്‌ലിയില്‍ ചാക്കുകളില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി.കത്തിയമര്‍ന്ന നോട്ടുകളുടെ അവശിഷ്ടം പൊലീസ് കണ്ടെടുത്തു. കീറി നശിപ്പിച്ച ശേഷമാണ് 1000, 500 നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചത്.കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ട ഇന്നലെയാണ് ബെറേയ്‌ലിയിലെ സിബി ഗഞ്ച് റോഡില്‍ ചാക്കുകെട്ടുകളില്‍ നോട്ടുകള്‍ കൊണ്ടുവന്ന് തള്ളി കത്തിച്ചത്. പര്‍സ ഖേഡ റോഡിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ചാക്കുകെട്ടുകളില്‍ രൂപ കൊണ്ടുവന്ന് കത്തിച്ചതായി സംശയിക്കുന്നത്. നോട്ടുകെട്ടുകള്‍ കീറി നശിപ്പിച്ച ശേഷമാണ് കത്തിച്ചിരിക്കുന്നതെന്ന് പൊലീസും അറിയിച്ചു. അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നതോടൊപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.യഥാര്‍ത്ഥ നോട്ടുകളാണോയെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധന നടക്കുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ബെറേയ്‌ലി എസ്പി ജോഗീന്ദര്‍ സിങ് പറഞ്ഞു. കള്ളപ്പണവും കള്ളനോട്ടും അടക്കമുള്ളവ തടയുന്നതിന്റെ ഭാഗമായി 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്.

© 2024 Live Kerala News. All Rights Reserved.