ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്;288 വോട്ടുകള്‍ നേടി ട്രംപ് വൈറ്റ് ഹൗസിലേക്ക്

വാഷിങ്ടണ്‍:അമേരിക്കയുടെ 45ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി    ഡൊണാള്‍ഡ്  ട്രംപ് തെരഞ്ഞടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. 288 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. 270 ഇലക്ടറല്‍ വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിര്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടിയത്.ഡോണള്‍ഡ് ട്രംപിലൂടെ എട്ടു വര്‍ഷത്തിനുശേഷം പ്രസിഡന്റ് പദം പിടിച്ചെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി, യുഎസ് സെനറ്റിലും കോണ്‍ഗ്രസിലും വ്യക്തമായ ആധിപത്യത്തോടെ ഭൂരിപക്ഷം നേടി വിജയത്തിന് ഇരട്ടിമധുരം പകര്‍ന്നു. 538 ഇലക്ടറല്‍ വോട്ടുകളുള്ളതില്‍ 288 വോട്ടുകളും സ്വന്തം പേരിലാക്കിയ ട്രംപ്, കടുത്ത മല്‍സരം കാഴ്ചവച്ച ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെ പിന്തള്ളി. ഹിലറിക്ക് 218 വോട്ടു ലഭിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണെന്നിരിക്കെയാണ് 288 വോട്ടുകള്‍ നേടിക്കൊണ്ട് ട്രംപ് വിജയമുറപ്പിച്ചത്. എട്ടു വര്‍ഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ 2017 ജനുവരി 20 ന് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും. ഹിലറിയുടെ തോല്‍വിയോടെ യുഎസിന് ആദ്യ വനിതാ പ്രസിഡന്റെന്ന പ്രതീക്ഷയും അസ്ഥാനത്തായി.യുഎസ് സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയോടെ, ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയിലേക്കു മല്‍സരിച്ച മലയാളി പ്രമീള ജയപാലും വിജയം കണ്ടു. വാഷിങ്ടനില്‍നിന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രമീള ജയിച്ചത്. അതേസമയം, ന്യൂജഴ്‌സിയില്‍നിന്ന് ജനപ്രതിനിധി സഭയിലേക്കു മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് പരാജയപ്പെട്ടു.

ഡോണള്‍ഡ് ട്രംപ് വിജയിച്ചസംസ്ഥാനങ്ങള്‍

ഐഡഹോ, യൂട്ടാ, മോണ്ടാന, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ഓക്‌ലഹോമ, ടെക്‌സസ്, അയോവ, മിസോറി, അര്‍കന്‍സ, ലൂസിയാന, ഇന്‍ഡ്യാന, കെന്റക്കി, ടെനിസി, മിസിസിപ്പി, അലബാമ, ഒഹായോ, പെന്‍സില്‍വേനിയ, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് കാരലൈന, സൗത്ത് കാരലൈന, ജോര്‍ജിയ, ഫ്‌ലോറിഡ

ഹിലറി ക്ലിന്റന്‍ വിജയിച്ച സംസ്ഥാനങ്ങള്‍

വാഷിങ്ടന്‍, ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, കൊളറാഡോ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മെയ്!ന്‍, കനക്ടികട്ട്, മാസച്യുസിറ്റ്‌സ്, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, മേരിലാന്‍ഡ്, ഡെലവെയര്‍, വെര്‍ജീനിയ, ഹവായ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.

© 2024 Live Kerala News. All Rights Reserved.