സര്‍വകലാശാലയില്‍ നിന്നും കോണ്ടങ്ങള്‍ കണ്ടെത്തി; കാണാതായ നജീബിനെ കണ്ടത്താനായില്ലെന്ന് കനയ്യ കുമാറിന്റെ പരിഹാസം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല നിന്നും കാണാതായ വിദ്യാര്‍ഥി നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്ന്് കനയ്യകുമാര്‍.ജെ.എന്‍.യു കാമ്പസില്‍ 3000 കോണ്ടം കണ്ടെത്താന്‍ സര്‍ക്കാര്‍ കാണിച്ച സാമര്‍ത്ഥ്യം കാണാതായ നജീബിനെ കണ്ടെത്താന്‍ എടുക്കുന്നില്ലെന്നാണ് എഐവൈഎഫ് വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ പരിഹസിച്ചത്. ജയിലനുഭവം വിവരിക്കുന്ന സ്വന്തം പുസ്തകമായ ‘ഫ്രം ബീഹാര്‍ ടു തീഹാറി’ന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു കനയ്യ. ജെഎന്‍ സര്‍വകലാശാലയില്‍ ദിനംപ്രദി 3000 ഉപയോഗിച്ച് ഉപേക്ഷിച്ച കോണ്ടവും, ഗര്‍ഭച്ഛിദ്ര മരുന്നുകളും മദ്യക്കുപ്പികളും കണ്ടെടുക്കാറുണ്ടെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ ആരോപിച്ചിരുന്നു. ആ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കനയ്യയുടെ മറുപടി.കഴിഞ്ഞ ഒക്ടോബര്‍ 14 മുതലാണ് സര്‍വകലാശാലയിലെ പിജി വിദ്യാര്‍ത്ഥി നജീബിനെ കാണാതായത്. കാണാതാകുന്നതിന്റെ തലേ ദിവസം നജീബും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ വക്കേറ്റമുണ്ടാവുകയും നജീബിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ നജീബിന്റെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളെ ഡല്‍ഹി പോലീസ് മര്‍ദ്ദിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.