കൊച്ചിയില്‍ ഡേ കെയര്‍ സെന്ററില്‍ രണ്ടുവയസുകാരിക്ക് പീഡനം;62 കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍; പീഡനവിവരം അധ്യാപകര്‍ മറച്ചുവെച്ചു; സംഭവം കാക്കനാട് സാം കിഡ്‌സ് ഡേ കെയറില്‍

കൊച്ചി: കാക്കനാട് ഡേ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ച രണ്ടു വയസുകാരിക്ക് പീഡനം. ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രണ്ടുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയത്. കാക്കനാട് സാം കിഡ്‌സ് എന്ന ഡേ കെയര്‍ സ്ഥാപനത്തിലാണ് സംഭവം.സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരനാണ്(62) കുട്ടിയെപീഡനത്തിന് ഇരയാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ ചെയ്തു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. ഇതിനെ കുറിച്ച് അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും ഇവര്‍ പുറത്തു പറഞ്ഞില്ല.അധ്യാപകര്‍ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി സംഭവം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി പീഡനവിവരം വീട്ടില്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കളമശ്ശേരി പപൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ മറ്റൊരു ഡേ കെയര്‍ സ്ഥാപനത്തില്‍ രണ്ട് വയസുകാരന്‍ മുങ്ങി മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പീഡന വാര്‍ത്ത പുറത്ത് വന്നത്.

© 2024 Live Kerala News. All Rights Reserved.