കൊച്ചിയില്‍ വീണ്ടും ഗുണ്ടാ വേട്ട; നാലു പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഗുണ്ടാ അറസ്റ്റ്. കണ്ണുര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാലു പേര്‍ അറസ്റ്റിലായി. ഷിബിലി, ഡാനി, മുസ്തഫ, ശരത് എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സിന്റേതാണ് നടപടി.കണ്ണൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം യുവതിക്കൊപ്പമുള്ള നഗ്‌നചിത്രമെടുത്താണ് സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്. ബ്ലാക്‌മെയിലിംഗ് വഴി 10 ലക്ഷം രൂപയാണ് ഗുണ്ടാസംഘം തട്ടിയെടുത്തത്.കൊച്ചിയിലെ ഇലക്‌ട്രോണിക് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി അജിത് ആണ് പരാതിക്കാരന്‍. കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ പണം തട്ടിയെടുത്ത കേസില്‍ സി.പി.എം കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ അടങ്ങുന്ന സംഘത്തിനു നേര്‍ക്കാണ് പ്രത്യേക സംഘം ആദ്യം കേസെടുത്തത്. മരട് നഗരസഭയിലെ യു.ഡി.എഫ് വൈസ് ചെയര്‍മാനായിരുന്ന ആന്റണി ആശാന്‍ പറമ്പിലും മറ്റൊരു കൗണ്‍സിലറുമാണ് രണ്ടാമത്തെ കേസിലെ പ്രതികള്‍.

© 2024 Live Kerala News. All Rights Reserved.