വീണ്ടും മാധ്യമ വിലക്ക്;എര്‍ണാകുളം ജില്ലാ കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു; കോടതി മുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കയറരുതെന്ന് വക്കീലന്മാര്‍; സംഭവം ജിഷ വധക്കേസ് വിചാരണയ്ക്കിടെ

കൊച്ചി: ജിഷാ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഇറക്കിവിട്ടു. മൂന്ന് വനിതകള്‍ അടക്കം12 മാധ്യമ പ്രവര്‍ത്തകരെയാണ് ഇറക്കിവിട്ടത്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടത്.ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാധ്യമ പ്രവര്‍ത്തകര്‍ ഇരിക്കുന്നത് കണ്ട് കോടതി അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കുമുള്ള സ്ഥലമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും പറഞ്ഞ് ഒരു സംഘം അഭിഭാഷകര്‍ എത്തുകയായിരുന്നു. അല്‍പ സമയം മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകരുമായി തര്‍ക്കിച്ചുവെങ്കിലും പ്രശ്‌നം വഷളാകാതിരിക്കാന്‍ പുറത്ത് പോകണമെന്ന് ശിരസ്ത്ദാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.