ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് സായി പല്ലവി; കാരണം ഇതാണ്‌

പ്രേമം എന്ന ചിത്രത്തില്‍ മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സായി പല്ലവി അഭിനയ രംഗത്ത് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തിലാണ് സായ് ഒടുവില്‍ അഭിനയിച്ചത്.പ്രണയത്തിന് ശേഷമായിരിക്കുമോ വിവാഹം എന്ന ആരാധകന്റെ ചോദ്യത്തിന് ആയിരുന്നു സായ് ആരേയും അമ്പരിപ്പിക്കുന്ന മറുപടി പറഞ്ഞത്. ഒരിക്കലും താന്‍ വിവാഹം കഴിക്കില്ലെന്നും തനിക്ക് തന്റെ അച്ഛനേയും അമ്മയേയും കൂടുതല്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു സായ് പല്ലവി അതിന് മറുപടിയായി പറഞ്ഞത്.വിവാഹം ചെയ്താല്‍ ഒരുപക്ഷേ സ്വന്തം അച്ഛനേയും അമ്മയേയും പഴയ പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് താന്‍ ആശങ്കപ്പെടുന്നതായും താരം പറഞ്ഞു.തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം സ്‌കൂള്‍ ജീവിതമാണോ കോളേജ് ജീവിതമാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ കോളേജ് എന്നായിരുന്നു സായിയുടെ മറുപടി. ഡോക്ടറാണോ ഡാന്‍സറാണോ അഭിനയമാണോ ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് അതിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും സായ് പറഞ്ഞു.ഏതാണ് താങ്കള്‍ ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ വേഷം എന്ന മറ്റൊരു ചോദ്യത്തിന് മഹാഭാരത്തിലെ ദ്രൗപതി എന്നായിരുന്നു സായിയുടെ ഉത്തരം.തമിഴ് സിനിമയില്‍ അധികം വൈകാതെ തന്നെ എത്തുമെന്നും എന്നാല്‍ ഇതുവരെ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ലെന്നും സായി മറുപടി നല്‍കി.

© 2024 Live Kerala News. All Rights Reserved.