തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ച് സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കശുവണ്ടിയെ കാശുവണ്ടിയാക്കി മാറ്റിമറച്ച വിപ്ലവകാരി അണ്ടി കുഞ്ഞമ്മ എന്നാണ് മന്ത്രിയെ ഇയാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കുഞ്ഞമ്മ കലക്കീട്ടോ ..115 രൂപയുടെ അണ്ടി 142 രൂപയ്ക്ക് വാങ്ങി മഹതി കൊള്ളയടിച്ചത് പത്തരക്കോടി രൂപയാണെന്നും നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്‍ഡറായ നിസാര്‍ പേരൂര്‍ക്കടയാണ് മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്.

mercy-2

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി. നെറികെട്ട ഭാഷ ഉപയോഗിച്ചാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നിസാറിനെതിരെ പൊലീസ് പരാതി നല്‍കുമെന്ന് മന്ത്രി പ്രതികരിച്ചു. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാമെന്നും മേഴ്‌സിക്കുട്ടിയമ്മയും മറുപടി നല്‍കി. ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തേണ്ട കാര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തത് വഴി 6.87 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് വിഡി സതീശനായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. വിഡി സതീശന്റെ അടുത്ത അനുയായിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് നിസാര്‍.

© 2024 Live Kerala News. All Rights Reserved.