ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതു സിനിമ സംബന്ധമായ പ്രശ്‌നങ്ങള്‍ അല്ല; നയന്‍താരയുമായുള്ള കലഹത്തെ കുറിച്ച് തൃഷ പറയുന്നു

തൃഷയും നയന്‍താരയും തമ്മിലുള്ള കലഹത്തെ കുറിച്ച് വിശദീകരണവുമായി തൃഷ രംഗത്ത് വന്നിരിക്കുന്നു. തങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ കൂടുതലും മാധ്യമസൃഷ്ടിയാണെന്നു തൃഷ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതു ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ അല്ല. അത് ഇരുവര്‍ക്കും പരസ്പരം അറിയാവുന്ന സുഹൃത്തുക്കള്‍ മൂലമുള്ള പ്രശ്‌നങ്ങളായിരുന്നു. പരസ്പരമുള്ള കലഹം മൂലം കുറച്ചു കാലം സംസാരിക്കാതെ ഇരുന്നു. എന്നാല്‍ ഞങ്ങള്‍ ഇരുവരും പരസ്പരം നല്ലതു വരണം എന്ന് ആഗ്രഹിക്കുന്നവരാണെന്നും തൃഷ പറഞ്ഞു. കുറച്ചു സിനിമകള്‍ കൊണ്ട് തമിഴകത്തെ സൂപ്പര്‍ താരപദവി നേടാന്‍ നയന്‍സിനു കഴിഞ്ഞു. തൃഷ അടക്കിവാണിരുന്ന തെന്നിന്ത്യന്‍ സിനിമ ലോകത്തെയ്ക്കു നയന്‍താര കടന്നുവന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണം എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. വിജയ് നായകനായ കുരുവി എന്ന ചിത്രത്തെ ചൊല്ലിയാണ് നയന്‍താരയും തൃഷയും ആദ്യമായി പിണങ്ങിയതെന്നാണ് സിനിമാരംഗത്തുള്ളവര്‍ തന്നെ പറയുന്നത്. വിജയിന്റെ നായികയായി ആദ്യം തീരുമാനിച്ചത് നയന്‍താരയെ ആയിരുന്നു. എന്നാല്‍ പിന്നീട് നയന്‍താരയ്ക്ക് പകരം തൃഷയെ നായികയാക്കിയതോടെ ഇരുവരും തമ്മില്‍ കണ്ടാല്‍ മിണ്ടാതായി. ഇതിനിടെ താരങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ പല ചരടുവലികളും നടന്നെന്നും കോളിവുഡില്‍ സംസാരമുണ്ടായിരുന്നു.

 

© 2024 Live Kerala News. All Rights Reserved.