‘കട്ടപ്പനയിലെ ഋതിക് റോഷന്‍’ ട്രെയിലര്‍ പുറത്തിറങ്ങി; കിടിലന്‍ വീഡിയോ കാണാം

.കൊച്ചി:നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍. അമര്‍ അക്ബര്‍ അന്തോണിയിലൂടെയെത്തിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് ഈ ചിത്രത്തിന്റെയും രചയിതാക്കള്‍. ടൈറ്റില്‍ വേഷത്തിലെത്തുന്നതും വിഷ്ണു ഉണ്ണികൃഷ്ണനാണ്.പ്രയാഗാ മാര്‍ട്ടിനാണ് നായിക. സിനിമാനടനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സലിംകുമാര്‍, സിദ്ദീഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സിജു വില്‍സണ്‍ എന്നിവരും താരങ്ങളാണ്. ദിലീപും നാദിര്‍ഷയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാദിഷയാണ് സംഗീത സംവിധാനം. ദിലീപാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.

© 2024 Live Kerala News. All Rights Reserved.