വിദ്യാ ബാലന്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചു; കഹാനി 2 കിടിലന്‍ ട്രെയിലര്‍ കാണാം

ബോളിവുഡ് താരം വിദ്യാ ബാലന്‍ വീണ്ടും ആരാധകരെ കീഴടക്കാന്‍ വന്നിരിക്കുന്നു. കഹാനി എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലര്‍ ചിത്രത്തിന് ശേഷം ‘കഹാനി 2 ദുര്‍ഗ റാണി സിങ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും വിദ്യ ഞെട്ടിക്കും എന്ന് ഉറപ്പായി. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. വിദ്യയുടെ ഈ വരവ് ബോളിവുഡിനെ ഞെട്ടിക്കും എന്നത് ഉറപ്പാണ്. 36 കാരിയായ ദുര്‍ഗാ റാണി സിംഗ് എന്ന കഥാപാത്രമായാണ് വിദ്യാ ബാലന്‍ വേഷമിടുന്നത്. കിഡ്‌നാപ്പിങ്, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപ്പുള്ളിയാണ് വിദ്യാ ബാലന്‍ . സുജോയ് ഘോഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, ജുഗല്‍ ഹന്‍സ് രാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഡിസംബര്‍ 3ന് ചിത്രം റിലീസ് ചെയ്യും.

 

 

© 2024 Live Kerala News. All Rights Reserved.