മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്; പുരസ്‌കാരം ‘ദ സെല്‍ഔട്ട് ‘ എന്ന നോവലിന്

ലണ്ടന്‍: ഈ വര്‍ഷത്തെ  മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്. അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന ‘ദ സെല്‍ഔട്ട്’ എന്ന നോവലാണ് പുരസ്‌ക്കാരത്തിനര്‍ഹമായത്. ബുക്കര്‍പ്രൈസ് നേടുത്ത ആദ്യ അമേരിക്കന്‍ എഴുത്തുകാരന്‍ എന്ന ഖ്യാതിയും ഇതോടെ ബീറ്റിയെ തേടിയെത്തി.തന്റെ നോവല്‍ വളരെ കഠിനമാണെന്നും വായനക്കാര്‍ക്ക് അത്രയെളുപ്പം ദഹിക്കുന്ന നോവല്‍ അല്ല എന്നും ബീറ്റി പ്രതികരിച്ചു.സമകാലിക അമേരിക്കന്‍ സമൂഹത്തിന്റെ ഹൃദയത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇ ൈനോവലെന്നും വളരെ മനേഹരമായി അത് ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നുമാണ്  സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന ചരിത്രകാരനായ അമാന്‍ഡ ഫോര്‍മാന്‍ അറിയിച്ചത്.  നോബേല്‍ പ്രൈസ് കഴിഞ്ഞാല്‍ ഏറ്റവുമധികം മതിക്കപ്പെടുന്ന പുരസ്‌കാരമാണ് മാന്‍ബുക്കര്‍ പ്രൈസ്. 50000 യൂറോ ആണ് അവാര്‍ഡ് തുക.രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 36 ലക്ഷത്തിലധികം വരും ഇതിന്റെ മൂല്യം.

© 2024 Live Kerala News. All Rights Reserved.