പോണ്‍ നടി എന്ന പേരില്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്നു;സങ്കടം വരുമ്പോള്‍ രാത്രി മുഴുവന്‍ ആരും കാണാതെ ഇരുന്ന് കരയും;ഇപ്പോള്‍ സങ്കടം മാറാന്‍ പെയിന്റിങില്‍ മുഴുകും; സണ്ണി ലിയോണ്‍ പറയുന്നു

സോഷ്യല്‍ മീഡിയയിലും, സിനിമ ലോകത്തും, പ്രേക്ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് സണ്ണി ലിയോണ്‍. പോണ്‍ നടി എന്ന പേരില്‍ വന്ന നിരവധി ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സണ്ണി. ആരാധകരും സോഷ്യല്‍ മീഡിയയും വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സങ്കടം സഹിക്കുമായിരുന്നില്ല, അങ്ങനെ വരുമ്പോള്‍ ഞാന്‍ രാത്രി മുഴുവന്‍ ഇരുന്നു കരയുമെന്നും സണ്ണി പറഞ്ഞു. ‘സങ്കടം വരുമ്പോള്‍ രാത്രി മുഴുവന്‍ ആരും കാണാതെ ഇരുന്ന് കരയും, പിന്നെ സങ്കടം മാറാന്‍ പെയിന്റിങില്‍ മുഴുകും’ എന്ന് സണ്ണി പറയുന്നു. നടി, ബിസിനസുകാരി, അവതാരിക, ഗായിക എന്നതിനു പുറമേ താനൊരു ചിത്രകാരി കൂടിയാണെന്ന് താരം വ്യക്തമാക്കുന്നു. പത്ത് വര്‍ഷം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ദുഖം മറക്കാന്‍ ചിത്രരചനയിലേയ്ക്ക് കടന്നത്. പിന്നീട് സങ്കടം വരുമ്പോഴൊക്കെ അതില്‍ മുഴുകാന്‍ തുടങ്ങി.
എന്നാല്‍ വരയ്ക്കുന്ന ചിത്രങ്ങളൊന്നും എങ്ങും വില്‍പ്പനയ്ക്കു കൊടുക്കാറില്ല. സല്‍മാന്‍ ഖാനെപ്പോലെയുള്ള അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാറാണ് പതിവ്. ഇപ്പോള്‍ 18 ചിത്രങ്ങള്‍ സണ്ണിയുടെ കൈവശമുണ്ട് എന്നാല്‍ പ്രദര്‍ശനം നടത്താനുള്ള സമയമൊന്നും ആയിട്ടില്ലെന്നാണ് സണ്ണി പറയുന്നത്.

© 2024 Live Kerala News. All Rights Reserved.