കുടുംബജീവിതത്തിന് വേണ്ടി രണ്ടു വട്ടം സിനിമ ഉപേക്ഷിച്ചു;എന്നിട്ടും അതു സംഭവിച്ചു; രണ്ടാം വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ ശാന്തി കൃഷ്ണ

രണ്ടാം വിവാഹമോചനം സംബന്ധിച്ച് സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ശാന്തികൃഷ്ണ.ആദ്യവിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ വേര്‍പിരിയലിന്റെ വേദന നന്നായി മനസിലാക്കിയ ആളാണ് ഞാന്‍. ഒരു വട്ടം കൂടി അത്തരത്തില്‍ തന്നെ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.അതിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കവുമായിരുന്നു. എന്നിട്ടും അതു സംഭവിച്ചു. നമ്മള്‍ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തില്‍ സംഭവിക്കുകയെന്നും ശാന്തികൃഷ്ണ പറയുന്നു.സിനിമയ്ക്ക് വേണ്ടിയാണ് താന്‍ കുടുംബജീവിതം ഉപേക്ഷിച്ചത് എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. രണ്ടുവട്ടം കുടുംബ ജീവിതത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച ആളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ ഈ പ്രായത്തില്‍ ഭര്‍ത്താവിനെയും മക്കളെയും സിനിമയ്ക്കു വേണ്ടി ഉപേക്ഷിക്കുമോ? അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെല്ലാം നുണക്കഥകളാണ്. ആരാണ് ഇങ്ങനെ നുണകള്‍ പടച്ചു വിടുന്നതെന്നും ശാന്തികൃഷ്ണ ചോദിക്കുന്നു.വനിതയോട് പ്രതികരിക്കുകയായിരുന്നു ശാന്തി കൃഷ്ണ. 1984ല്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു ശാന്തികൃഷ്ണ ശ്രീനാഥിനെ വിവാഹം ചെയ്തത്. എന്നാല്‍ 1995 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. പിന്നീട് 1998ലാണ് ബജോര്‍ സദാശിവനെ ശാന്തികൃഷ്ണ പങ്കാളിയാക്കുന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്.

© 2024 Live Kerala News. All Rights Reserved.