സിനിമയില്‍നിന്ന് എന്തുകൊണ്ടാണ് പിന്‍മാറുന്നത്? ഒടുവില്‍ മനസുതുറന്ന് ഭാമ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തിയത്. എന്നാല്‍ മലയാള സിനിമയില്‍ നിന്ന് കുറച്ചു നാളായി അകന്നു നില്‍ക്കുന്ന ഭാമ. സിനിമ വിടുന്നു എന്ന വാര്‍ത്തകള്‍ പരന്നിരുന്നു. വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ഭാമ ഇപ്പോള്‍ രംഗത്ത് വന്നു.
”ഒട്ടും പ്രാധാന്യമില്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ താന്‍ സംതൃപ്തയുമായിരുന്നില്ല. തനിക്ക് ലഭിച്ച പല കഥാപാത്രങ്ങളും നായകപ്രാധാന്യം ഉള്ളവയായിരുന്നു. സിനിമ സ്വപ്‌നം കാണാതെ അഭിനയലോകത്ത് എത്തിപ്പെട്ടതാണ് ഞാന്‍. എന്നാല്‍ കിട്ടിയതേറെയും നായകന്മാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും. കിട്ടുന്ന സിനിമകളിലൊക്കെ അഭിനയിക്കുന്ന ശീലം നിറുത്തിയതും അതുമൂലമാണ്. സിനിമകള്‍ക്കായി ഓടി നടക്കുന്നതിനിടെയില്‍ ജീവിതം മറന്നുപോകുമോ എന്ന പേടി പോലും ഉണ്ടായിരുന്നു. അതോടെയാണ് ചിത്രങ്ങള്‍ പലതും ഉപേക്ഷിച്ചത്. ഇനി നായികയ്ക്ക് എന്തെങ്കിലും പ്രാധാന്യമുള്ള ചിത്രങ്ങളിലെ അഭിനയിക്കൂന്നൂള്ളൂ. വിവാഹത്തെ കുറിച്ചുള്ള സംസാരങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് താന്‍ ആ കാര്യം ആലോചിക്കുന്നേയില്ല”ഭാമ പറയുന്നു.

© 2024 Live Kerala News. All Rights Reserved.